Latest NewsKerala

പ്രധാനമന്ത്രിയുടെ സന്ദർശനം; ഡ്രോൺ ഉപയോഗിക്കുന്നതിന് വിലക്ക്

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ ക്ഷേത്ര പരിസരത്തും ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പരിസരത്തും മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, ഹാംഗ് ഗ്ലൈഡേഴ്സ്, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന കളിപ്പാട്ട വിമാനം, ഹെലിക്യാം, ഡ്രോൺ തുടങ്ങിയവ ഉപയോഗിക്കുന്നതിന് നിരോധനം. ഇവയുടെ ഉപയോഗം താൽക്കാലികമായി നിരോധിച്ച് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.

രാവിലെയാണ് പ്രധാനമന്ത്രി ക്ഷേത്രദർശനത്തിനായി എത്തുക. രാവിലെ 8.55-ന് ഗസ്റ്റ്ഹൗസില്‍നിന്ന് നാവിക വിമാനത്താവളത്തിലേക്ക് പോകുന്ന അദ്ദേഹം അവിടെനിന്ന് 9.15-ന് ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് പോകുന്നത്. 9.45-ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തും. തുടര്‍ന്ന് കാറില്‍ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയശേഷം 10.10-ന് ക്ഷേത്രത്തിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button