വൈദ്യുത കാര്‍ നിര്‍മാണത്തിനായി കൈകോർത്ത് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ആറും ജര്‍മന്‍ കമ്പനി ബിഎംഡബ്ല്യുവും. അടുത്ത തലമുറ വൈദ്യുത മോട്ടോര്‍, ട്രാന്‍സ്മിഷന്‍, പവര്‍ ഇലക്ട്രോണിക്‌സ് എന്നിവ യാഥാര്‍ഥ്യമാക്കുക എന്നതാണ് ലക്ഷ്യം. ഒറ്റയ്ക്ക് വികസിപ്പിക്കുന്നതിന്റെ ചെലവ് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് രണ്ട് കമ്പനികളും ഒന്നിക്കുന്നത്. ഇത് ഇരുകമ്പനികൾക്കും വൻ നേട്ടമുണ്ടാകുമെന്നാണ് സൂചന.
അടുത്ത തലമുറ ജാഗ്വറുകള്‍ക്കും ലാന്‍ഡ് റോവറുകള്‍ക്കുമായാണ് സഹകരണം എന്ന് ജെഎല്‍ആര്‍ എഞ്ചിനീയറിംഗ് ഡയറക്ടര്‍ നിക് റോജേഴ്‌സ് വ്യക്തമാക്കി. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് നിറവേറ്റാനുള്ള അവസരമാണ് പങ്കാളികളെ തേടിയെത്തുക എന്ന് ബിഎംഡബ്ല്യു ബോര്‍ഡ് അംഗം ക്ലോസ് ഫോലിച്ച് പറയുകയുണ്ടായി.
Post Your Comments