കാന്‍പുര്‍: ഉത്തര്‍പ്രദേശില്‍ ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്‍പുര്‍ ജില്ലയില്‍ പത്ത് വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം ഉയരുന്നുണ്ട്.
അമ്മയ്ക്ക് ഒപ്പം വീടിന് പുറത്ത് കിടന്നുറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം പെണ്‍കുട്ടിയുടെ നഗ്‌നമായ മൃതശരീരം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന കാര്യത്തില്‍ വൈദ്യപരിശോധന വേണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്
സംസ്ഥാന പൊലീസ് സേന അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. ആദ്യം മൃതദേഹം പോലീസിന് വിട്ടുകൊടുക്കാന്‍ മടിച്ച ആള്‍ക്കൂട്ടം പിന്നീട് അതിന് സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നടത്തുന്ന പോസ്റ്റുമോര്‍ട്ടം പരിശോധന പൂര്‍ണ്ണമായും വീഡിയോ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments