Latest NewsNewsIndia

വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു: എംഎല്‍എയുടെ മകനും മരുമകളും പിടിയില്‍

മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളിച്ചെന്നുമാണ് പരാതി

ഹൈദരബാദ്: വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിഎംകെ എംഎല്‍എയുടെ മകനും ഭാര്യയും പിടിയില്‍. പല്ലാവരം എംഎല്‍എ ഐ കരുണാനിധിയുടെ മകൻ ആന്റോ മണിവണന്‍, മരുമകള്‍ മെര്‍ലിന എന്നിവരെ ആന്ധ്രയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.  എട്ടുദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച ശേഷം ആന്റോയും മെര്‍വിനും ഒളിവിലായിരുന്നു.

read also: ‘ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക്, അത് വിതയ്ക്കുന്നത് കൊയ്യും’: ഇന്ത്യ

കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പ്പെട്ട് സ്വദേശിനി രേഖയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ രേഖ ഏഴു മാസം മുന്‍പാണ് ചെന്നൈ തിരുവാണ്‍മിയൂരിലുള്ള ആന്റോയുടെ വീട്ടില്‍ ജോലിക്കായി എത്തിയത്.

ദലിത് പെണ്‍കുട്ടിയെ എംഎല്‍എയുടെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളിച്ചെന്നുമാണ് പരാതി. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെണ്‍കുട്ടി നേരിട്ട പീഡനം പുറത്തറിഞ്ഞത്. ഉളുന്ദൂര്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പെൺകുട്ടി ചികിത്സ തേടിയപ്പോൾ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button