Latest NewsIndia

ചികിത്സാ സഹായത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് അപേക്ഷ നല്‍കിയത് തന്റെ മുന്നില്‍ വെച്ച്‌ തന്നെ കീറിക്കളഞ്ഞുവെന്ന് അമേത്തിയിലെ വോട്ടർ

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ വന്നാല്‍ തന്നെയും പ്രമാണിമാരുമായി മാത്രമാണ് കൂടിക്കാഴ്ചകള്‍ എന്നാണ് മണ്ഡലത്തിലെ ദളിതർ പറയുന്നത്

അമേത്തിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം അങ്ങനെ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. സംഭവിച്ച ഒരു കയ്യബദ്ധവുമല്ല സ്‌മൃതി ഇറാനിയുടെ വിജയം. തങ്ങളുടെ എംപിയോടുളള ഈ രോഷം കൃത്യമായി അമേഠിയില്‍ മുതലെടുക്കാന്‍ ആയി എന്നിടത്താണ് സ്മൃതി ഇറാനിയുടെ വിജയം. 2014ല്‍ ജയിച്ച രാഹുല്‍ അമേഠിയെ മറന്നു. എന്നാല്‍ സ്മൃതി മറന്നില്ല. 5 വര്‍ഷത്തിനിടെ 60 തവണ സ്മൃതി അമേഠിയില്‍ എത്തി പ്രവര്‍ത്തിച്ചു. അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

തങ്ങളെ വിലകുറച്ച്‌ കണ്ട രാഹുലിന് അമേഠിയിലെ ജനങ്ങള്‍ കൊടുത്ത മറുപടിയായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം എന്നാണ് അമേഠിയിലെ വോട്ടര്‍മാര്‍ തന്നെ പറയുന്നത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനോ പരിഹരിക്കാനോ ശ്രമിക്കാതെ അവര്‍ വെറുതെ ജയിപ്പിച്ച്‌ വിടും എന്ന് കണക്ക് കൂട്ടിയ രാഹുലിനും കോണ്‍ഗ്രസിനും പിഴച്ചു. രാഹുല്‍ ജി കരുതിയത് എപ്പോഴെങ്കിലും ഒന്ന് വന്ന് കൈവീശിക്കാണിച്ച്‌ പോകുമ്പോഴേക്കും അമേഠിക്കാര്‍ അദ്ദേഹത്തിന് വോട്ട് ചെയ്യും എന്നാണ്. അദ്ദേഹം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തത് എന്ന് പോലും നോക്കാതെ ജനം വോട്ട് ചെയ്യും എന്നാണ് അദ്ദേഹം വിചാരിച്ചതെന്നു ഇവിടുത്തെ ഒരു ട്രക്ക് ഡ്രൈവർ പറയുന്നു.

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ വന്നാല്‍ തന്നെയും പ്രമാണിമാരുമായി മാത്രമാണ് കൂടിക്കാഴ്ചകള്‍ എന്നാണ് മണ്ഡലത്തിലെ ദളിതർ പറയുന്നത്.പാവപ്പെട്ടവരേയും പിന്നോക്ക ജാതിക്കാരേയും കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞ് നോക്കാറില്ലെന്നും പട്ടികളെ പോലെയാണ് അവര്‍ തങ്ങളെ കാണുന്നതെന്നുമാണ് ഒരു വോട്ടറായ കുമാര്‍ ആരോപിക്കുന്നത് . രാഹുല്‍ ഗാന്ധിയില്‍ നി്ന്ന് പോലും മോശം അനുഭവം ഉണ്ടായി.

ഒരിക്കല്‍ ചികിത്സാ സഹായത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് താന്‍ അപേക്ഷ നല്‍കി. എന്നാല്‍ തന്റെ മുന്നില്‍ വെച്ച്‌ തന്നെ രാഹുല്‍ ആ കടലാസ് കീറിക്കളഞ്ഞുവെന്ന് കുമാര്‍ പറയുന്നു. തങ്ങളുടെ എംപിയോടുളള ഈ രോഷമാന് അമേത്തിയിലെ ജനം വോട്ടിലൂടെ പ്രകടിപ്പിച്ചതെന്നാണ് പൊതുവെയുള്ള റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button