നിപയുടെ രോഗലക്ഷണങ്ങളുമായി കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ എട്ടാമത്തെയാളുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ നിപ വൈറസ് ഭീഷണി ഒഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഏഴുപേരുടെയും സ്രവ പരിശോധന റിപ്പോര്‍ട്ട് നിപ സാധ്യത തളളിയതോടെ ആരോഗ്യവകുപ്പ് ആത്മവിശ്വാസത്തിലാണ്. കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുളള എട്ടാമത്തെയാളുടെ സ്രവ പരിശോധന റിപ്പോര്‍ട്ട് ഇന്ന് കിട്ടിയേക്കും.
നിപ്പ സ്ഥിരീകരിക്കപ്പെട്ട എറണാകുളം ഏഴിക്കര സ്വദേശിയായ യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയാണ് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ഇന്റര്‍കോം സംവിധാനത്തിലൂടെ യുവാവ് കുടുംബാംഗങ്ങളുമായി കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം നിപ്പ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Post Your Comments