പ്രതിരോധവകുപ്പിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍(ബി.ആര്‍.ഒ.) അവസരം. ഡ്രൈവര്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് (ഓര്‍ഡിനറി ഗ്രേഡ്) 388, ഇലക്ട്രീഷ്യന്‍ 101, വെഹിക്കിള്‍ മെക്കാനിക്ക് 92, മള്‍ട്ടി ടാസ്‌ക്കിങ് വര്‍ക്കര്‍ വര്‍ക്കര്‍ (കുക്ക്)197 എന്നീ തസ്തികകളിലേക്ക് പുരുഷന്മാര്‍ക്കു അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, പ്രയോഗികപരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ട്രേഡ് ടെസ്റ്റ് പുണെയിലെ ജി.ആര്‍ഇ.എഫ്. കേന്ദ്രത്തിലാണ് നടക്കുക. ആകെ 778 ഒഴിവുകൾ ആണുള്ളത്.
വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം ന്ധപ്പെട്ട രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ/സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം രജിസ്റ്റേഡ് തപാലിലൂടെ Commandant GREF Centre, Dighi Camp, Pune – 411 015 എന്ന വിലാസത്തിൽ അയക്കണം. പരസ്യ നമ്പര്‍, തീയതി, തസ്തിക എന്നിവ വ്യക്തമാക്കിയിരിക്കണം.
വിജ്ഞാപനത്തിനും അപേക്ഷക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : ജൂലായ് 14
Post Your Comments