ലണ്ടന്‍: കീപ്പിംഗ് ഗ്ലൗസില്‍ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തില്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ബിസിസിഐയുടെ പിന്തുണ. സൈനിക മുദ്ര നീക്കണമെന്ന ഐസിസിയുടെ നിര്‍ദേശം പുനപരിശോധിക്കണമെന്നും ധോണി ചട്ടം ലംഘിച്ചതായി കരുതുന്നില്ലെന്നും ഇക്കാര്യത്തില്‍ ഐസിസിക്ക് കത്തയച്ചതായും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യന്‍ പാരാ സ്പെഷല്‍ ഫോഴ്സിന്റെ പദവി മുദ്രയാണ് ധോണിയുടെ ഗ്ലൗവില്‍ ഉള്ളത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിനിടെ സ്ക്രീനിൽ ഈ ചിഹ്നം കണ്ടിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഗ്ലൗവില്‍ ആലേഖനം ചെയ്തിരിക്കുന്ന മുദ്ര നീക്കണമെന്ന് ഐസിസി ആവശ്യപ്പെടുകയായിരുന്നു.
Post Your Comments