Latest NewsKerala

എന്നും, എവിടെയും മാറ്റങ്ങളുടെ സഹയാത്രികനും കൂട്ടുകാരനുമാണ് ശ്രീ. ഈസ്റ്റ് കോസ്റ്റ് വിജയൻ.. ന്യൂജെന്‍ നാട്ടുവിശേഷങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് അസിം കോട്ടൂര്‍

തിരശ്ശീലകളിൽ മാത്രം കണ്ടു കയ്യടിച്ച, ആരാധിച്ച സിനിമാ സൂപ്പർ താരങ്ങളെ ജനമധ്യത്തിലൂടെ വേദിയിലെത്തിച്ച് വമ്പൻ താര ഷോകൾ സംഘടിപ്പിച്ചാണ് ശ്രീ. വിജയൻ ആദ്യമായി പ്രവാസലോകത്തെ ഞെട്ടിക്കുന്നത്.. സ്ക്രീനിൽ മാത്രം കണ്ടു പരിചയമുള്ള താരങ്ങൾ കണ്മുന്നിൽ പാട്ടും നൃത്തവും, ഹാസ്യവും ചേർത്ത കലാപരിപാടികൾ അവതരിപ്പിക്കുന്നത് പ്രേക്ഷകന് പുത്തൻ അനുഭവം തന്നെയായിരുന്നു സമ്മാനിച്ചത്.. അവിടം മുതലാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന നാമം കലാലോകം ശ്രദ്ധിച്ചു തുടങ്ങിയത്.. അതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ‘ഈസ്റ്റ് കോസ്റ്റ് റെന്റ് എ കാർ’ എന്ന സ്ഥാപനത്തിലൂടെ പ്രവാസികൾക്കിടയിൽ അദ്ദേഹം ജനകീയനായ ബിസിനസുകാരനായി അറിയപ്പെട്ടു തുടങ്ങിയിരുന്നു.. ബിസിനസ്സ് രംഗത്തും വിജയങ്ങളുടെ കൂട്ടുകാരനായി അദ്ദേഹം മാറി..പക്ഷെ അപ്പോഴും തന്റെ രംഗം കലാരംഗം ആണെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചിരുന്ന തരത്തിലാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും..അങ്ങനെയാണ് ‘ഈസ്റ്റ് കോസ്റ്റ് എന്റർടെയ്ൻമെന്റ് ‘ എന്ന കമ്പനി രൂപം കൊള്ളുന്നത്..പിന്നീടുള്ള അദ്ദേഹത്തിന്റെ വളർച്ച മലയാള സിനിമാ,കലാ,സാഹിത്യ,സാംസ്കാരിക ,പത്ര മാധ്യമ രംഗത്തെ അടിയുറച്ച അടയാളപ്പെടുത്തലുകളായി മാറുകയായിരുന്നു.

NewGenNattuvisheshangal

സിനിമാ ഗാനങ്ങൾ മാത്രം കേട്ടു പരിചയിച്ച ഒരു തലമുറയുടെ കാലത്താണ് അതിനേക്കാൾ തീവ്രമായി പ്രണയവും, വിരഹവും, ഏകാന്തതയും, കാല്പനികതയും, കവിതകളും ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന കയ്യൊപ്പ് പതിഞ്ഞ കലാകാരനിലൂടെ സംഗീത ആൽബങ്ങളായി പുറത്തിറങ്ങുന്നത്.. സിനിമാ ഗാനങ്ങളെക്കാൾ സ്വീകാര്യതയും, ജനപ്രിയതയും ആ ഗാനങ്ങൾക്ക് ഉണ്ടായി. ഇന്നും ഈ ന്യൂ ജനറേഷൻ തലമുറയിലും ആദ്യമായ്, ഓർമ്മക്കായ്, നിനക്കായ്, ഒരിക്കൽ നീ പറഞ്ഞു, സ്വന്തം, ഇനിയെന്നും തുടങ്ങിയ ജനപ്രിയ സംഗീത സമർപ്പണങ്ങളിലെ ഒരു ഗാനമെങ്കിലും മൂളാത്തവരുണ്ടാകില്ല എന്നത് ആരും നിഷേധിക്കാത്ത സത്യമാണ്..അതും മറ്റൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു..

Photo Card 04

 

ഈ കലോപഹാരങ്ങൾ കാലങ്ങൾ കടന്നും ഇനിയെന്നും തലമുറകളുടെ മനസ്സിൽ ഇടം നേടിയ മനോഹര ഗാനങ്ങളായി അവശേഷിക്കുക തന്നെ ചെയ്യും…കാരണം,

‘പ്രണയമുള്ളിടത്തോളം… പ്രപഞ്ചമുള്ളിടത്തോളം ആ ഗാനങ്ങൾ അനശ്വരം തന്നെയാണ്…’

 

സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്താണ് ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന കലാകാരനെ മുന്നോട്ട് നയിക്കുന്നത്… ആത്മകഥാംശമുള്ള ‘നോവൽ’ എന്ന സിനിമ പിറക്കുന്നതും അങ്ങനെയാണ്.. നിരവധി സംഗീത ആൽബങ്ങൾ സംവിധാനം ചെയ്ത അനുഭവ സമ്പത്തുണ്ടെങ്കിലും ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന നല്ലൊരു ചലച്ചിത്ര സംവിധായകൻ ഈ ചിത്രത്തിലൂടെ പിറക്കുകയായിരുന്നു.. പിന്നീട് ‘മൊഹബ്ബത്ത്’ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.. സിനിമാ വ്യവസായം തകർച്ചയുടെ വക്കിൽ നിൽക്കുകയും തീയേറ്റർ വ്യവസായം പ്രതിസന്ധിയിലാവുകയും സംഘടനകൾ പോലും സമരം നടത്തുകയും ചെയ്യുന്ന സമയത്താണ് ‘മൈ ബോസ്’ എന്ന സിനിമ അദ്ദേഹം നിർമ്മിക്കുന്നതും സ്വന്തം റിസ്ക്കിൽ വിതരണത്തിനെടുത്ത് തീയേറ്ററിൽ എത്തിക്കുന്നതും… ആ സിനിമ ദിലീപ് എന്ന നടന്റെ ക്യാരിയറിലെ ഏറ്റവും വലിയ സൂപ്പർഹിറ്റ് ആയി മാറുകയും സിനിമാ വ്യവസായം തന്നെ ഉണരുകയും ചെയ്തു എന്നതും മറ്റൊരു സത്യമാണ്.. മാറ്റമാണ്…

വീണ്ടും മലയാള സിനിമ മാറ്റത്തിനായി കൊതിക്കുകയാണ്.. ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ മറ്റൊരു പുതുമയുള്ള സിനിമയുമായി മൂന്നാം വരവിന് ഒരുങ്ങുകയാണ് ശ്രീ. ഈസ്റ്റ് കോസ്റ്റ് വിജയൻ… ചിത്രം.. ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ.. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ എന്നീ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം അഖിൽ പ്രഭാകരൻ എന്ന നവാഗത നായകനെക്കൂടി ഈ ചിത്രം മലയാളത്തിന് സമ്മാനിക്കുകയാണ്. കൂടാതെ നെടുമുടി വേണു,നോബി, അഞ്ജലി നായർ തുടങ്ങിയ മുൻ നിര താരങ്ങളും ചിത്രത്തിലുണ്ട്. ശിവകാമി, സോനു എന്നിവരാണ് നായികമാർ.. എസ്.എൽ പുരം ജയസൂര്യയാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. അനിൽ നായർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം നൽകുന്നു എന്നതും മറ്റൊരു നിയോഗമാണ്.. ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ആല്ബങ്ങൾക്ക് സംഗീതം നൽകിയാണ് എം. ജയചന്ദ്രൻ സംഗീത രംഗത്ത് കാലുറപ്പിക്കുന്നത്..വീണ്ടും ഇവർ ഒന്നിക്കുമ്പോൾ ചരിത്രം ആവർത്തിക്കുകതന്നെ ചെയ്യും എന്നതിൽ സംശയമില്ല.. ഡോ. കെ.ജെ യേശുദാസ്, എം ജയചന്ദ്രൻ, ഹരിഹരൻ, ശ്രേയ ഘോഷാൽ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്…

NewGen-Nattuvishehshangal-Sonu

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഉടൻ തന്നെ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രവും മറ്റൊരു ചരിത്രമായി മാറുക തന്നെ ചെയ്യും.. ചരിത്രമാണ്.. അതും മാറ്റമാണ്.. പ്രതീക്ഷയോടെ കാത്തിരിക്കുന്നു..

പ്രിയ സ്നേഹിതർ ഈ ചിത്രം തീയേറ്ററിൽ തന്നെ പോയി കാണുക..വിജയിപ്പിക്കുക…

  • അസിം കോട്ടൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button