ഭോപ്പാല്‍: 2008 ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രത്യേക കോടതിയില്‍ ഹാജരാകുന്നതിന് ഭോപ്പാലില്‍ നിന്നുള്ള എം.പി പ്രഗ്യാ സിംഗ് താക്കൂറിന് കോടതി ഇളവ് അനുവദിച്ചു. വ്യാഴാഴ്ചയാണ് പ്രഗ്യയോട് ഹാജരാകാന്‍ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രഗ്യയ്ക്ക് ഇളവ് നല്‍കിയത്. പ്രഗ്യയ്ക്ക് ഉയര്‍ന്ന് രക്ത സമ്മര്‍ദ്ദം ഉണ്ടന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ അസുഖത്തെക്കുറിച്ച് കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നാളെയും ഹാജരായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി പ്രജ്ഞയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ ആഴ്ച കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രഗ്യ എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ പ്രഗ്യ യുടെ സാന്നിധ്യം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ ജഡ്ജി വി എസ് പദാല്‍ക്കര്‍ അപേക്ഷ തള്ളുകയായിരുന്നു.
വയറു വേദനയെ തുടര്‍ന്നാണ് ബുധനാഴ്ച വൈകിട്ട് മൂന്നിന് പ്രഗ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴ്ാഴ്ച രാവിലെ എംപിയെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ അവര്‍ ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉടന്‍ തന്നെ ആശുപത്രിയില്‍ തിരിച്ചെത്തുമെന്ന് പ്രഗ്യയുടെ നഴ്‌സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Post Your Comments