Latest NewsCinemaMollywoodNewsIndiaEntertainmentKollywoodMovie Gossips

തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍

ചെന്നൈ: തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം, ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. അതേസമയം വിക്രത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്‍മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.

‘മൂന്നാം കിട അന്തം കമ്മി ആവരുത്, പണി ഒന്നും ഇല്ലാത്തത് കൊണ്ട് വിയർപ്പിന്റെ ശല്യം ഉണ്ടാകും’: കരീമിനെതിരെ ബി. ഗോപാലകൃഷ്ണൻ

രാജേഷ് എം. സെൽവയുടെ സംവിധാനത്തിൽ 2019ല്‍ പുറത്തിറങ്ങിയ ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്‍റേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. തുടർന്ന്, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ‘മഹാന്‍’ ഡയറക്ട് ഒ.ടി.ടി റിലീസ് ആയും എത്തിയിരുന്നു.

ആര്‍. അജയ് ജ്ഞാനമുത്തുവിന്‍റെ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കോബ്ര’, ഗൗതം വസുദേവ് മേനോന്‍റെ സ്പൈ ത്രില്ലര്‍ ‘ധ്രുവ നച്ചത്തിരം’, മണി രത്നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍വന്‍ 1’ എന്നീ ചിത്രങ്ങളാണ് വിക്രത്തിന്റേതായി പുറത്തു വരാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button