കൊല്ലം: ബൈക്കില്‍ തട്ടിയതിനു ശേഷം നിര്‍ത്താതെ പോയ കല്ലട ബസിനു നേരെ കല്ലേറ്. ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരിലേക്കു പോയ കല്ലട ബസിനു നേരേയാണ് ആക്രമണം ഉണ്ടായത്. പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ബൈക്കില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്നായിരുന്നു ആക്രമണം.
അതേസമയം ബൈക്കില്‍ ഉരസിയിട്ടും ബസ് ജീവനക്കാര്‍ ബൈക്ക് യാത്രക്കാരനെ അസഭ്യം പറഞ്ഞുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ ബസിനെ നാട്ടുകാര്‍ പി്ന്തുടരുകയായിരുന്നു. എന്നാല്‍ ഇതിലൊരു ബൈക്ക് ബസ് തട്ടിയിട്ടതോടെ പിന്തുടര്‍ന്ന നാട്ടുകാര്‍ ബസിനു നേരേ കല്ലെറിഞ്ഞു. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. സംഭവ സ്ഥലത്തു നിന്നും ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബസ് ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് ബസിലെ റിസര്‍വ് ഡ്രൈവറെക്കൊണ്ടാണ് ബസ് നടുറോഡില്‍നിന്നു മാറ്റിയത്.
Post Your Comments