കാസര്‍കോട്: കാസര്‍കോട് നിന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ചിലര്‍ കേരളത്തിലേയ്ക്ക് തിരിച്ചു വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം ്അറിയിച്ചത്. സിറിയയില്‍ ഐ.എസിനെതിരായ സെന്യത്തിന്റെ നീക്കം ശക്തമായതോടെയാണ് ഇവര്‍ തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്.
കാസര്‍കോട് തൃക്കരിപ്പൂര്‍ ഇളംപച്ചി സ്വദേശിയായ ഫിറോസ് ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ് തിരികെ വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച് ഒന്നരമാസം മുന്‍പ് ഇയാള്‍ അടുത്ത ബന്ധുവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഐസില്‍ അംഗങ്ങളായ ഫിറോസും മറ്റു രണ്ട് പേരും ഇപ്പോള്‍ സിറിയയിലാണുള്ളത്.
2016 ജൂണ്‍ മാസത്തിലാണ് പീസ് പബ്ലിക് സ്കൂള്‍ ജീവനക്കാരനായ ഫിറോസ് ഇതേ സ്കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുള്‍ റാഷിദിന്റെ നേതൃത്വത്തില്‍ ഐഎസില്‍ ചേരാന്‍ നാടുവിട്ടത്. അതേസമയം കേരളത്തില്‍ എൈസ് റിക്രൂട്ട്മെന്റിന് നേതൃത്വം കൊടുത്തിരുന്ന അബ്ദുള്‍ റാഷിദ് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും സൂചനയുണ്ട്.
Post Your Comments