കുവൈറ്റ് : കുവൈറ്റില്‍ ജോലികള്‍ക്ക് ഉച്ചസമയത്ത് നിയന്ത്രണം . വിലക്ക് ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് നിര്‍ദേശം നല്കി .
നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കണമെന്നും സൊസൈറ്റിയുടെ 55643333 എന്ന നമ്പര്‍ വഴി ഇവ ഷെയര്‍ ചെയ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മധ്യാഹ്ന ജോലിക്ക് വിലക്കേര്‍പ്പെടുത്തുക. ഈ കാലയളവില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചു വരെ സൂര്യാതപം ഏല്ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.
രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാതപം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പ്പെടുത്തുന്നത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മാന്‍പവര്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി.
Post Your Comments