Latest NewsKeralaNews

രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു: സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് മണ്ണാര്‍കാട് രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എതിര്‍പ്പണം ശബരി നിവാസില്‍ രമണി-അംബുജം ദമ്പതിമാരുടെ മകന്‍ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് ഇരിക്കുന്നതിനിടെ ശബരീഷ് കുഴഞ്ഞുവീഴുകയായിരുന്നു.

Read Also: കൊറ്റാളി സംഭവം: അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍

ശബരീഷിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

അതേസമയം, ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നുണ്ട്. പാലക്കാട് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 3 മുതല്‍ 5 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button