കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. ജൂലൈയില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്, യോഗ്യത, കാലാവധി, ഫീസ് എന്ന ക്രമത്തില്‍.
ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി – എസ് എസ് എല്‍ സി-ഒരു വര്‍ഷം-21,200 രൂപ. കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിംഗ് – എസ് എസ് എല്‍ സി, ഗാര്‍മെന്റ്‌മേഖലയിലുള്ള അഭിരുചി- മൂന്ന് മാസം-6,200 രൂപ. കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് – എസ് എസ് എല്‍ സി, ടെക്‌സ്റ്റൈല്‍സ് ടെക്‌നോളജിയിലുള്ള യോഗ്യത/പ്രവൃത്തി പരിചയം-മൂന്ന് മാസം-6,200. പാറ്റേണ്‍ മേക്കിംഗ് ആന്റ് ഗാര്‍മെന്റ്കണ്‍സ്ട്രക്ഷന്‍ – എസ് എസ് എല്‍ സി, ഗാര്‍മെന്റ് മേഖലയിലുള്ള അഭിരുചി- മൂന്ന് മാസം – 7,100 രൂപ. ട്രെയിനിംഗ് ഇന്‍ വാല്യു എഡിഷന്‍ ടെക്‌നിക്ക് ആന്റ് ഫാഷന്‍ ക്ലോത്തിംഗ് – എസ് എസ് എല്‍ സി, ഡിസൈനിംഗിലുള്ള അഭിരുചി-മൂന്ന് മാസം-7,100.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ലഭിക്കുന്നതിന് 100 രൂപ അടച്ച് നേരിട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ് ലൂം ടെക്‌നോളജി കണ്ണൂര്‍ എന്ന പേരിലുള്ള 100 രൂപയുടെ ഡി ഡി സഹിതം തപാല്‍ മുഖേനയോ അപേക്ഷിക്കേണ്ടതാണ്. ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0497 2835390.
Post Your Comments