Education

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വാസ്തുവിദ്യാ ഗുരുകുലം

സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് ബി.ടെക്-സിവില്‍ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. ആകെ സീറ്റുകള്‍ 25.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റുകള്‍ 40.

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് ബിരുദം അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ആകെ സീറ്റുകള്‍ 100.

ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് എസ്എസ്എല്‍സിയാണ് യോഗ്യത. ആകെ സീറ്റ് 25. വനിതകള്‍ക്കുള്ള നാല് മാസത്തെ കോഴ്‌സായ മ്യൂറല്‍ പെയിന്റിംഗിന് ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റ് 40.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15. അപേക്ഷാഫോറം www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2319740,

shortlink

Related Articles

Post Your Comments

Related Articles


Back to top button