മലപ്പുറം: പെരിന്‍ല്‍മണ്ണയില്‍ സദാചാര ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ആക്രമണത്തിന് ഇരയായ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു. അതേസമയം സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന് ആക്രമണത്തിനിരയായ നാഷിദ് അലിയുടെ കുടുംബം ആവഷശ്യപ്പെട്ടു. മകനു നേരെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് ഭയമുണ്ടെന്ന് നാഷിദിന്റെ അമ്മ ആശങ്ക അറിയിച്ചു.
പെരിന്തല്‍മണ്ണ പാതായ്ക്കര സ്വദേശി ചുണ്ടപറ്റ നാഷിദ് അലിയാണ് (20) ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചും തല കീഴക്കി കെട്ടിത്തൂക്കിയുമായിരുന്നു മര്‍ദ്ദനം. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ക്രൂരമായി മര്‍ദ്ദിച്ച ഗുണ്ടകള്‍ യുവാവിന്റെ കൈ, കാലുകള്‍ അടിച്ചൊടിച്ചു. ഗുരുതരാവസ്‌ഥയില്‍ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ വിളിച്ചു വരുത്തിയ സംഘം റയില്‍വെ ട്രാക്കില്‍ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയും, പിന്നീട് ഒരു വീട്ടില്‍ കൊണ്ട് പോയി കാലുകള്‍ മേലോട്ട് കെട്ടി തൂക്കി കയിലും, കാലിലും കത്തി കൊണ്ട് വരഞ്ഞ് മുറിവാക്കി, കാലിനടിയില്‍ തീ കൊണ്ട് പൊള്ളിച്ചു.
പിന്നീട് ഒരു മലയുടെ മുകളില്‍ കൊണ്ട് പോയി അടിച്ച് തകര്‍ക്കുകയും യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവാവ് പരാതിപ്പെട്ടു. താൻ പ്രേമിച്ച യുവതിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ യുവാവ് തയാറായില്ല. പെരിന്തൽമണ്ണ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments