ഇസ്ലാമാബാദ്: പാമ്പിന്‍ തോലില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനിനു വേണ്ടി നിര്‍മ്മിച്ച ചെരുപ്പുകള്‍ പിടിച്ചെടുത്തു. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരാണ് പെഷവാറിലെ ചെരുപ്പു കടയില്‍ നിന്ന് ഇവ പിടിച്ചെടുത്തത്. നഗരത്തിലെ നമാന്‍ മണ്ഡിയിലെ അഫ്ഗാന്‍ ചപ്പല്‍ ഹൗസ് എന്ന കടയില്‍ നിന്നാണ് അധികൃതര്‍ ചെരുപ്പുകള്‍ കണ്ടെത്തിയത്.
ഇമ്രാന്‍ ഖാനും മറ്റൊരാള്‍ക്കും വേണ്ടി ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നതിനായി അമേരിക്കയില്‍ നിന്നാണ് പാമ്പിന്റെ തുകല്‍ അയച്ചതെന്ന് കട ഉടമ നൂര്‍റുദ്ദീന്‍ ഷിന്‍വാരി പറഞ്ഞു.
അതേസമയം ചെരുപ്പുകള്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്‍ക്കു വേണ്ടിയാണ് ചെരുപ്പുകള്‍ നര്‍ിമിച്ചതെന്നുള്ളത് പ്രധാനമല്ലെന്നും നിയമത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അത് അംഗീകരിക്കാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments