Latest NewsCricket

ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ നേട്ടവുമായി ഷാക്കിബുല്‍ ഹസന്‍

ലണ്ടന്‍: ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ നേട്ടവുമായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സും 250 വിക്കറ്റും നേടുന്ന താരമെന്ന റെക്കോർഡാണ് ഷാക്കിബ് സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്ഥാൻ താരമായ അബ്ദുല്‍ റസാഖിനെ മറികടന്നാണ് ഷാക്കിബ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ബംഗ്ലാദേശ് താരമായും ഷാക്കിബ് മാറി.

5000 റണ്‍സും 250 വിക്കറ്റും നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് ഷാക്കിബ്. ഷാഹിദ് അഫ്രീദി (പാകിസ്താന്‍, 395 വിക്കറ്റ്, 8064 റണ്‍സ്) ജാകിസ് കാലിസ് (ദക്ഷിണാഫ്രിക്ക, 273 വിക്കറ്റ്, 11579 റണ്‍സ്), സനത് ജയസൂര്യ (ശ്രീലങ്ക, 323 വിക്കറ്റ്, 13430 റണ്‍സ്), അബ്ദുല്‍ റസാഖ് (പാകിസ്താന്‍, 269 വിക്കറ്റ്, 5080 റണ്‍സ്) എന്നിവരാണ് ഇതിന് മുമ്പ് ഈ ക്ലബ്ബില്‍ ഇടം നേടിയവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button