ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഷാക്കിബിൻ്റെ ഭാര്യ ഉമ്മെ അഹമ്മദ് ഷിഷിർ രംഗത്ത്. 2 കോടിയായിരുന്നു ലേലത്തിൽ ഷാക്കിബിന്റെ അടിസ്ഥാന വില. ലേലത്തിൽ ഷാക്കിബ് അൺസോൾഡായതിന് പുറകെ ഒരുകൂട്ടർ താരത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യ കാരണം വെളിപ്പെടുത്തിയത്.
Also Read:വെറും വയറ്റില്‍ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ!
‘നിങ്ങൾ ആവേശഭരിതരാകും മുൻപേ പറയട്ടെ, ഐ പി എൽ ലേലത്തിന് മുൻപേ രണ്ടോളം ടീമുകൾ അദ്ദേഹത്തെ നേരിട്ട് ബന്ധപെട്ടിരുന്നു. ഫുൾ സീസണിലും കളിക്കാനാകുമോയെന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ ശ്രീലങ്കൻ പരമ്പര കാരണം അദ്ദേഹത്തിന് അതിന് സാധിക്കില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ആരും ടീമിൽ എടുക്കാതിരുന്നത്, അത് വലിയ കാര്യമല്ല. ഇതൊരിക്കലും അവസാനവുമല്ല, അടുത്ത വർഷവും ഉണ്ട് ഐ.പി.എൽ. ലേലത്തിൽ സോൾഡ് ആവണമായിരുന്നെങ്കിൽ ശ്രീലങ്കൻ പരമ്പര അദ്ദേഹത്തിന് ഒഴിവാക്കേണ്ടിവന്നേനെ. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഇപ്പോഴും ഇങ്ങനെ പറയുമോ, നിങ്ങൾ അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിക്കുമായിരുന്നില്ലെ ? നിങ്ങളുടെ ആവേശം വെള്ളമൊഴിച്ച് അണച്ചതിൽ ഞാൻ ഖേദിക്കുന്നു’, ഷാക്കിബിൻ്റെ ഭാര്യ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായിരുന്ന ഷാക്കിബിനെ താരലേലത്തിൽ ഇത്തവണ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺറൈസേഴ്‌സ് ഹൈദരാബാദിനും വേണ്ടി 71 മത്സരങ്ങൾ കളിച്ചിട്ടുള്ള ഷാക്കിബ് 793 റൺസും 63 വിക്കറ്റും നേടിയിട്ടുണ്ട്.
Post Your Comments