സൗത്ത് ആഫ്രിക്ക രണ്ട് മത്സരം കളിച്ച് മൂന്നാമത്തേതിലേക്ക് എത്തുമ്പോഴാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. ടൂര്‍ണമെന്റിലെ മറ്റു ടീമകളെല്ലാം ഓരോ മത്സരം വീതം കളിച്ചുകഴിഞ്ഞിട്ടും ഇന്ത്യ ഇറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഇന്ത്യയുടെ മത്സരം ഇത്രയും വൈകുന്നു എന്ന് ആരാധകര്‍ക്കിടയില്‍ നിന്ന് ചോദ്യം ഉരുന്നത്.
ആദ്യം തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ രണ്ടിനായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോധ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മത്സരം നീട്ടിവയ്ക്കണം എന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പട്ടുവെന്നാണ് റിപ്പോര്‍ട്ട്. കാരണം, ലോധ കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദേശപ്രകാരം 15 ദിവസത്തിന് ശേഷം മാത്രമേ ഇന്ത്യന്‍ താരങ്ങളെ മറ്റൊരു ടൂര്‍ണമെന്റിന് ഇറക്കാന്‍ പാടുള്ളു. ജൂണ്‍ 22 മുതല്‍ ജൂലൈ ആറ് വരെ 5 ഗ്രൂപ്പ് മത്സരങ്ങളാണ് ്ഇന്ത്യ കളിക്കുന്നത്. ഇതിനൊപ്പം സെമി, ഫൈനല്‍ എന്നിവ കൂടി വന്നാല്‍ 22 ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ ഏഴ് മത്സരങ്ങള്‍ കാണാനാവും.
ഐപിഎല്‍ മത്സരങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ തീരുന്ന സമയം മുന്നില്‍ വെച്ചാണ് ഇക്കാര്യത്തില്‍ ഐസിസി കണക്കു കൂട്ടല്‍ നടത്തിയതും, ജൂണ്‍ രണ്ടിലെ മത്സരം അഞ്ചിലേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടതും. ഇന്ത്യയുടെ മത്സരം ലോകകപ്പില്‍ ആരംഭിക്കാന്‍ മറ്റൊരു കാരണമായി പറയുന്നത് ബ്രോഡ്കാസ്റ്റര്‍മാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവസാന ആഴ്ചയില്‍ വേണം ഇന്ത്യയുടെ മത്സരങ്ങള്‍ കൂടുതലുമെന്ന് ബ്രോഡ്്കാസ്റ്റേഴ്സായ സ്റ്റാര്‍ സ്പോര്‍ട് ആവശ്യമുന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments