സിയാച്ചിന്‍ : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സിയാച്ചിനില്‍ എത്തി. പ്രതിരോധ മന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സെനികരുമായി കൂടിക്കാഴ്ച നടത്തിയശേഷം അദ്ദേഹം യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
വ്യോമസേനയുടെ സഹകരണത്തോടെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും സുരക്ഷാ സാഹചര്യങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനികരെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തതായി സിയാച്ചിനിലെത്തിയ പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും രാജ്‌നാഥ് സിങ് ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്.
Paid tributes to the martyred soldiers who sacrificed their lives while serving in Siachen.
More than 1100 soldiers have made supreme sacrifice defending the Siachen Glacier.
The nation will always remain indebted to their service and sacrifice. pic.twitter.com/buWxgv6Nmg
— Rajnath Singh (@rajnathsingh) June 3, 2019
ഈ കൊടുംതണുപ്പിലും രാജ്യത്തിന് വേണ്ടി കാവല്‍നില്‍ക്കുന്ന സൈനികരെ പ്രതിരോധമന്ത്രി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ രാവത്തും മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 1984ല്‍ പാക്കിസ്ഥാന്‍ സൈന്യത്തെ കീഴടക്കിയാണ് ഇന്ത്യ സിയാച്ചിന്‍ പിടിച്ചെടുത്തത്. ഇവിടെനിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഏറെ തന്ത്രപ്രധാന മേഖലയായതിനാല്‍ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി സൈന്യം എതിര്‍ത്തു.
Post Your Comments