ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രയിനിംഗ് കോഴ്‌സ് പാസ്സായിട്ടുളള ഉദ്യോഗാർത്ഥികൾ ജൂൺ നാലിന് രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനും ഇടയ്ക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിന് സമീപമുളള ആരോഗ്യഭവൻ ബിൽഡിംഗിലെ ജില്ലാ മെഡിക്കൽ ഓഫീസർ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04712320988
Post Your Comments