തിരുവനന്തപുരം: തീരദേശം വഴിയുള്ള ഐഎസ് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരുവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഐഎസ് ബന്ധമുള്ളവര്‍ ശ്രീലങ്കയില്‍ നിന്നും ഒരു ബോട്ടില്‍ കേരള തീരം ലക്ഷ്യമാക്കി നീങ്ങുന്നവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷദ്വീപ്, കേരള തീരങ്ങളില്‍ ജാഗ്രത തുടങ്ങിയത്. പക്ഷെ ബോട്ട് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ശ്രീലങ്കയില്‍ തീവ്രവാദികള്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ കടല്‍മാര്‍ഗം കടത്തിയതാകാമെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് കേരള തീരത്ത് ജാഗ്രത തുടരാന്‍ തീരുമാനിച്ചത്. തീരദേശ പൊലീസ് സ്റ്റേഷനുകളുടെ പശ്ചാത്തല സൗകര്യം വര്‍ദ്ധിക്കാനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ന്ന ഉന്നത തലയോഗം തീരുമാനിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഡീ അഡിക്ഷന്‍ സെന്ററുകളില്‍ നിന്നും പുറത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ- സാമൂഹിക ക്ഷേമ വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക പദ്ധതി തയ്യാറാക്കും.
Post Your Comments