ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഠാധിപതിയായ ഗൊരഖ്നാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ, പ്രതിയായ അഹമ്മദ് മുർതാസ അബ്ബാസിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്. ഇയാൾക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐഎസിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായും അധികൃതർ വ്യക്തമാക്കി.
അഹമ്മദ് മുർതാസ അബ്ബാസി 2016ൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് തീവ്രവാദത്തിന്റെ പാതയിലേക്ക് തിരിഞ്ഞതെന്നും പോലീസ് പറയുന്നു. 2017-2018 കാലഘട്ടത്തിൽ ഐഎസിൽ ചേരുന്നതിന്റെ ഭാഗമായി നിരവധി തവണ ഇയാൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ, ഇത് പരാജയപ്പെടുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഐഎസ് ബന്ധമുള്ള ചില മലയാളികളുമായി ബന്ധം സ്ഥാപിച്ച അഹമ്മദ് മുർതാസ അബ്ബാസി, അവർ വഴി സിറിയയിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
വിപണി കീഴടക്കാൻ 2022 നിയോ ക്യുഎൽഇഡി 8K പ്രത്യേകതകളുമായി സാംസങ് സ്മാർട്ട് ടിവി
രക്തസാക്ഷിത്വം നേടാനുള്ള ആഗ്രഹമാണ് അഹമ്മദ് മുർതാസ അബ്ബാസിയെ ക്ഷേത്രത്തിലെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും കേന്ദ്ര ഏജൻസികൾ സംശയിക്കുന്ന ഐഎസ് ബന്ധമുള്ള 16 പേരുടെ കൂട്ടത്തിൽ ഇയാളുടെ പേരും ഉള്ളതായി സംശയിക്കുന്നതായും എടിഎസ് വ്യക്തമാക്കി. ഐഎസുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും ഇയാൾ സ്ഥിരമായി ഓൺലൈനിലൂടെ വായിച്ചിരുന്നുവെന്നും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments