ലക്നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലുപരി സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ 11 നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്നാണ് നേതാക്കളുടെ ആവശ്യം. 2022-ല്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ഇപ്പോള്‍ മത്സരിക്കുന്നതിലൂടെ പ്രത്യേകിച്ച് ഒരു നേട്ടവുമുണ്ടാകില്ലെന്നും ഉത്തര്‍പ്രദേശ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്നാണ് രാജ് ബബ്ബാര്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്.ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വിയേറ്റതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും കാര്യമായ നേട്ടമുണ്ടാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
Post Your Comments