മുംബൈ : ജീവനക്കാർക്ക് ആശ്വസിക്കാവുന്ന തീരുമാനവുമായി അമേരിക്കന്‍ ഐടി കമ്പനിയായ കൊഗ്നിസെന്റ്. കൂട്ട പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്നും ഉന്നതതലത്തില്‍ ജീവനക്കാരുടെ ചെലവ് ചുരുക്കാന്‍ കമ്പനി തീരുമാനിച്ചെന്നും കൊഗ്നിസെന്‍റ് അറിയിച്ചു. കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച അനുമാനം അടുത്തിടെ കൊഗ്നിസെന്‍റ് വെട്ടിക്കുറച്ചതോടെയാണ് കൂട്ട പരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.
തൊഴില്‍ കുറച്ചു കൊണ്ട് ചെലവ് കുറയ്ക്കാൻ പദ്ധതിയുണ്ടെങ്കിലും കൂട്ട പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്ന് കമ്പനി ഉറപ്പ് നൽകുന്നു. നേരത്തെ ഏഴ് ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് സ്ഥാനത്തു നടപ്പ് വര്‍ഷം വരുമാനത്തില്‍ 3.9 ശതമാനം മുതല്‍ 4.9 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നും അടുത്ത വര്‍ഷം മുതല്‍ ക്യാമ്പസുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏകദേശം 20 ശതമാനം അധിക വേതനം നല്‍കുമെന്നും കൊഗ്നിസെന്‍റ് വ്യക്തമാക്കുന്നു.
Post Your Comments