മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആറാം കിരീടം സ്വന്തമാക്കി ലിവര്‍പൂര്‍. ഫൈനലില്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്ലോപ്പിന്റെ ചെമ്പട കിരീടം ചൂടിയത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടത്തിന്റെ നിരാശ ആരാധകരില്‍ നിന്നും താരങ്ങളില്‍ നിന്നും മാഞ്ഞു.
കളിയുടെ രണ്ടാമിനിറ്റില്‍ തന്നെ പെനാലിറ്റിയിലൂടെ നേടിയ ആദ്യ ഗോളും, കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ നേടിയ രണ്ടാമത്തെ ഗോളുമാണ് ലിവര്‍ പൂളിന്റെ വിജയത്തിന് കാരണമായത്. മുഹമ്മദ് സല, ഡിവോക് ഔറിഗിയുമാണ് ഗോളുകള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഏറ്റവും വേഗതയേറിയ രണ്ടാം ഗോള്‍ എന്ന നേട്ടവും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ താരമെന്ന റെക്കോഡ് ഗോളിലൂടെ സല നേടി. 2005-ല്‍ പൗലോ മാല്‍ദീനി നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്. അതേസമയം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്തുകാരനും സല തന്നെയാണ്.
2005ന് ശേഷം ലിവര്‍പൂള്‍ നേടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഇതിന് മുമ്പ് 1977, 1978, 1981 സീസണുകളിലാണ് ലിവര്‍പൂള്‍ യൂറോപ്പിലെ ചാമ്പ്യന്‍മാരായത്.
Post Your Comments