ലക്‌നൗ: ഭാര്യയേയും ഭര്‍ത്താവിനേയും മിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കല്യാണ്‍പൂരിലാണ് സംഭവം. മൃതദേഹം കി്ടന്നിരുന്നതിന് സമീപത്തു നിന്നായി ഒരു കുറിപ്പും ലഭിച്ചിട്ടുണ്ട്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ട് ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
ശനിയാഴ്ച വാടയ്ക്കു താമസിക്കുന്ന ഫ്‌ളാറ്റിനുള്ളിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗം വീടിനുള്ളില്‍ പരിശോധന നടത്തി. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments