USALatest News

യു.എസില്‍ മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ച സംഭവം: ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്

സാക്രമെന്റോ: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ മരണത്തില്‍ സുപ്രധാന തെളിവുകള്‍ പുറത്ത്. ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറിലാണ് മലയാളി ദമ്പതികളായ മീനാക്ഷി മൂര്‍ത്തി (30), വിഷ്ണു വിശ്വനാഥ് (29)ദമ്പതികള്‍ യു.എസിലെ കാലിഫോര്‍ണിയയിലുള്ള യോസ്മിറ്റീ നാഷണല്‍ പാര്‍ക്കിലെ പാറക്കെട്ടില്‍നിന്ന് വീണ് മരിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കവെയാണ് ഇവരുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നത്.

ഇവര്‍ ഉത്തേജകമരുന്നുകള്‍ പ്രയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ബിയര്‍, വൈന്‍, മദ്യം എന്നിവയില്‍ ഉപയോഗിക്കുന്ന ഈഥെയിലിന്റെ സാന്നിദ്ധ്യം ശരീരത്തില്‍ കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലമുകളില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് തല, കഴുത്ത്, നെഞ്ച്, വയര്‍ എന്നിവടങ്ങളില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിയാണ് വിഷ്ണു. കോട്ടയം സ്വദേശിനിയാണ് മീനാക്ഷി.

ലോകം മുഴുവന്‍ സാഹസിക യാത്രനടത്തുന്ന ഇവരുടെ ‘ഹോളിഡേയ്സ് ആന്‍ഡ് ഹാപ്പിലി എവര്‍ ആഫ്റ്റര്‍’ എന്ന ബ്ലോഗ് പ്രശസ്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button