നോയിഡ: അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ദമ്പതികളുടെ ഭാഗികമായി അഴുകിയ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ഏകദേശം അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശശി ത്യാഗി (56) ഇദ്ദേഹത്തിന്റെ ഭാര്യ രേണു ത്യാഗി (52) എന്നിവരുടെ മൃതദേഹങ്ങളാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കണ്ടെടുത്തത്.
അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അഴുകിയ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നതിനാല്‍ പൊലീസ് വാതില്‍ പൊളിച്ചാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കടന്നത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ശശി ത്യാഗിയുടെ മൃതദേഹം. അടുത്ത മുറിയിലെ ബെഡിലായിരുന്നു ഭാര്യ രേണുവിന്റെ മൃതദേഹം ഉണ്ടായിരുന്നത്.
പ്രോപ്പര്‍ട്ടി ഡീലറായ ഭര്‍ത്താവിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇവിടെ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല. ഇവര്‍ ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളു എന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments