KeralaLatest News

ഗ്യാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ച സംഭവം: അപകട കാരണം ഇതാണ്

റഞ്ച് ട്യൂബ് സുരക്ഷിതത്വം നല്‍കുന്നതാണ്

കൊല്ലം: കൊല്ലം ഏഴുകോണില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിരോധിച്ച് ഗ്യാസ് ട്യൂബ് ഉപയോഗിച്ചതും അജ്ഞതയുമാണ് ദമ്പതികളുടെ മരണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. ഓറഞ്ചു നിറത്തിലെ ട്യൂബിനു പകരം പച്ച നിറത്തിലുള്ള ട്യൂബ് ആണ് ഉപയോഗിച്ചിരുന്നത്. ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, കുണ്ടറ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ സ്‌ഫോടനം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഓറഞ്ച് ട്യൂബ് സുരക്ഷിതത്വം നല്‍കുന്നതാണ്. അതിനുള്ളില്‍ ലോഹത്തകിട് ഉള്ളതും പുറത്തുള്ള റബര്‍ ആവരണം എലി കരണ്ടാലോ കാലപ്പഴക്കം മൂലം ആവരണം പൊട്ടിയാലോ ചോര്‍ച്ച ഉണ്ടാകില്ല എന്നതും കൂടുതല്‍ സുരക്ഷ ഉറപ്പു നല്‍കുന്നു. എന്നാല്‍ പച്ചനിറത്തിലുള്ള ട്യൂബില്‍ ലോഹത്തകിട് ഇല്ല. അതേസമയം പാചക വാതകം ചോര്‍ന്ന ഗന്ധം ഉണ്ടായിട്ടും ദമ്പതികള്‍ മുന്‍കരുതലോടെ നീങ്ങാതിരുന്നതും അപകത്തിന് വഴിവച്ചു. ഗ്യാസിന്റെ ഗന്ധമുണ്ടെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഗൃഹനാഥന്‍ ലൈറ്റര്‍ തെളിച്ചതാണു സ്‌ഫോടനം ഉണ്ടാകാന്‍ ഇടയാക്കിയതെന്നും ഹരികുമാര്‍ പറഞ്ഞു. അതേസമയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button