Latest NewsIndia

മന്ത്രി പദവി: പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

മന്ത്രി പദവി ഒരു അവകാശമല്ല, ആരെ മന്ത്രിയാക്കണമെന്നത് പ്രധാനമന്തിയുടെ വിശേഷാവകാശമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ കഴിവുകളിലും, അനുഭവസമ്പത്തിലും വിശ്വാസമുള്ളതുകൊണ്ട് മോദിജി തനിക്ക് ജ്യത്തെ സേവിക്കാൻ ഒരവസരം തന്നു. അദ്ദേഹത്തിൻറെ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിവിൻറെ പരമാവധി പരിശ്രമിച്ചു. 18 മാസമെന്ന ചുരുങ്ങിയ കാലയളവിൽ എന്നാൽ കഴിയുംവിധത്തിൽ പരമാവധികാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നും കണ്ണന്താനം പറഞ്ഞു.

ലോകടൂറിസം ഭൂപടത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയത് പ്രവർത്തനത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. ഇത്തിരി സമയത്തിനുള്ളിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തോടെയാണ് താന്‍ ടൂറിസം മന്ത്രാലയത്തിൽ നിന്നും വിടവാങ്ങുന്നത്.

തനിക്ക് എല്ലാ സഹായസഹകരണങ്ങളും തന്ന മോദിജിയ്ക്കും, ബിജെപിയ്ക്കും, പാർട്ടിയുടെ കോടിക്കണക്കിന് ആത്മാർത്ഥതയുള്ള പ്രവർത്തകർക്കും വളരെ വളരെ നന്ദിയുടെന്നും കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/KJAlphons/photos/a.705073052876614/2457627947621107/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button