Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Education & Career

വി.എച്ച്.എസ്.ഇ ഒന്നാം വർഷ സ്‌കോർ പ്രസിദ്ധീകരിച്ചു

വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മാർച്ചിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയുടെ സ്‌കോറുകൾ പ്രസിദ്ധീകരിച്ചു. www.keralaresults.nic.in, www.kerala.results.gov.in എന്നിവയിൽ ലഭ്യമാണ്.

കണ്ടിന്യുവസ് ഇവാല്യൂവേഷൻ ആന്റ് ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാർ, എൻ.എസ്.ക്യു.എഫ് എന്നീ രണ്ടു സ്‌കീമുകളിലുള്ള ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയവും സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും. സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ നിശ്ചിത ഫീസൊടുക്കി അസൽ ചെലാൻ, വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന സ്‌കോർഷീറ്റിനോടൊപ്പം പോർട്ടലിൽ നൽകിയിട്ടുള്ള അപേക്ഷാഫോറത്തിന്റെ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂൾ പ്രിൻസിപ്പാളിന് സമർപ്പിക്കണം. സ്‌കൂൾ പ്രിൻസിപ്പാൾ അപേക്ഷകൾ പരിശോധിച്ച് അപാകതകൾ ഇല്ലെന്ന് ഉറപ്പാക്കിയശേഷം വിദ്യാർത്ഥികൾക്ക് കൈപ്പറ്റ് രസീത് നൽകണം. ജൂൺ 14നകം വിദ്യാലയത്തിൽ ലഭിച്ച അപേക്ഷയുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും “0202-01-102-93-VHSE Fees” എന്ന ശീർഷകത്തിൽ ഒടുക്കണം. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുള്ള വിദ്യാർത്ഥികൾ പേപ്പറൊന്നിന് 300 രൂപ ഫീസടച്ച് അപേക്ഷകൾ പരീക്ഷാ ഓഫീസിലേക്ക് അയക്കണം. അപേക്ഷാഫോമിന്റെ മാതൃകകൾ 2019ലെ വി.എച്ച്.എസ്.ഇ പരീക്ഷാ വിജ്ഞാപനത്തിൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button