തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കും. അപേക്ഷ 15 വരെ സമര്‍പ്പിക്കാം. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഉത്തര കടലാസുകളുടെ പകര്‍പ്പിനും 14 വരെ അപേക്ഷിക്കാം.
Read Also: മേയർ-ഡ്രൈവർ തർക്കം: സുപ്രധാന നീക്കവുമായി പോലീസ്: മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ ചോദ്യംചെയ്യുന്നു
ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളില്‍ പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധനയുമുണ്ടാകില്ല. ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാവുന്നതാണ്. അവരവര്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പുനര്‍ മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയും ഉത്തര കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്കും 100 രൂപയുമാണ് ഫീസ്. വിഎച്ച്എസ്ഇ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സ്‌കൂളുകളില്‍ 14 വരെ അപേക്ഷിക്കാം.
Post Your Comments