തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ ഫൈനല്‍ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമര്‍ശനം ഉയര്‍ന്നെങ്കിലും പരീക്ഷ നടന്നത് കുട്ടികള്‍ക്ക് ഗുണമായെന്ന് മന്ത്രി പറഞ്ഞു.
Read Also : ജനുവരി മുതല്‍ ചരക്കുസേവന നികുതിയില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും
അതേസമയം എസ്എസ്എല്‍സി പരീക്ഷയില്‍ പാഠഭാഗങ്ങള്‍ ഏതൊക്കെ ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞ വര്‍ഷം പരീക്ഷയില്‍ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ ഈ വര്‍ഷം നവംബര്‍ ആദ്യവാരമാണ് തുറന്നത്.
Post Your Comments