Latest NewsKerala

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ സമയത്ത് കേരളത്തില്‍ ദീപം തെളിയിച്ച് പ്രവര്‍ത്തകര്‍; പങ്കുചേര്‍ന്ന് സെന്‍കുമാറും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ആഘോഷങ്ങളാണ് മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ സമയത്ത് അരങ്ങേറിയത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ സമയത്ത് കേരളത്തില്‍ ദീപം തെളിയിച്ച് പ്രവര്‍ത്തകര്‍ ആദരവ് അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ആഘോഷങ്ങളാണ് മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ സമയത്ത് അരങ്ങേറിയത്. കേരളത്തിന് വി മുരളീധരനെന്ന കേന്ദ്രമന്ത്രിയെ ലഭിച്ച സന്തോഷവും കൂടി ഇതിനൊപ്പമുണ്ട്. മോദി അധികാരത്തിലേറുന്ന ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചു പ്രാര്‍ത്ഥിക്കണമെന്നും നിര്‍ദ്ദേശിച്ച് മുന്‍ ഡിജിപി സെന്‍കുമാറ് രംഗത്തെത്തിയിരുന്നു. പറഞ്ഞതുപോലെ തന്നെ അദ്ദേഹം സത്യപ്രതിജ്ഞയുടെ സമയത്ത് കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ ദീപം തെളിയിച്ചു. ഇതിന്റെ ചിത്രങ്ങള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ അബൂദാബിയിലെ പടുകൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞിരുന്നു.

സെന്‍കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറിയപ്പോള്‍ പ്രാര്ഥനകളോടെ, കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ ദീപം തെളിയിച്ചപ്പോള്‍..
‘ഓം അസതോമാ സദ്ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി…’

https://www.facebook.com/drtpsenkumarofficial/posts/296825591194515?__xts__%5B0%5D=68.ARDc5MBk-7ftF0iGyQwrE1n1LOBQxcpgVUkR8koaeN-A3Qo4lCzKbnhi70o26WU3FmVN_b0aIABE2ToTUhQsQi8qdblXRBEbIWR9dGSBKNQ9CuE63fOSsH-6S2e9Raru5znXtqkOpAob3xS1Jecjhr87XYGDWa3_b_-I2lnrqEok3yfl6u4dJ3h8l4rFAh4Ve2QvzAx3quwA_7dCwMs6u6gycP-CQOa_1B2dtW1MOqkB1eA7mtZjpfVzTZixMRXbo6n_ufxJ42gd75ExfpDnSc1jV4aS0UE_ygdLPPEs0N-AJNUtRa43LZEECgWFCQoU3cT0i6t9R-mrrM7lzE1yUxc&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button