ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് മരിച്ചതായി അഭ്യൂഹം. മുഷാറഫ് മരിച്ചുവെന്ന വാര്‍ത്ത പാകിസ്ഥാനിലെ ചില മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടേയും ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം വാര്‍ത്ത തെറ്റാണെന്നും ഇത് തീര്‍ത്തും അഭ്യൂഹം മാത്രമാണെന്നുമാണ് മുഷാറഫിന്‍റെ പാര്‍ട്ടിയുടെ വിശദീകരണം.
അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ മൂലം നിലവില്‍ ദുബായിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഷാറഫിന്‍റെ നില ഗുരുതരമായി തുടരുന്നതായി ഓള് പാകിസ്ഥാന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മെഹ്റീന്‍ മാലിക് അറിയിച്ചു. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴഇഞ്ഞ ദിവസം ഐസിയുവിലേക്കു മാറ്റിയതായും ചില പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞരന്പുകളെ ബാധിക്കുന്ന അമിലോയിഡോസിസ് എന്ന രോഗത്തെ തുടര്‍ന്നുള്ള ചികിത്സയെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ പാകിസ്ഥാനില്‍നിന്നു ദുബായിയിലേക്കു പോയ മുഷാറഫ് പിന്നീട് രാജ്യത്തേയ്ക്ക് തിരിച്ചു വന്നിട്ടില്ല.
Post Your Comments