കോഴിക്കോട്: ശബരിമലയില്‍ പോകാനുള്ള ആഗ്രഹം പങ്കുവച്ച് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്നും രമ്യ പറഞ്ഞു. പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ്യ.
ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് തന്നെയാണ് തന്റേതെന്നും അയ്യപ്പനെ തൊഴാന്‍ ശബരിമലയില്‍ തന്നെ പോകണമെന്നിലല്ലോ മറ്റ് പലക്ഷേത്രങ്ങളുമുണ്ടല്ലോ എന്നും രമ്യ ചോദിച്ചു. ശബരിമലയിലെ ആചാരം സ്ത്രീവിവേചനമായി കാണുന്നില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളാണ് തനിക്ക് വലിയ പിന്തുണ നല്‍കിയത്. പാര്‍ലമെന്റില്‍ അവരുടെ പ്രതിനിധിയായിരിക്കും. ജയം ഉറപ്പിച്ചാട്ടിയിരുന്നില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുമായി സമരം ചെയ്തത്. എന്നാല്‍ ജയിച്ചു രാജ്യം സ്വതന്ത്രമായി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് ഇനിയും കരുത്തുണ്ട്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments