ന്യൂഡൽഹി: പ്രതിപക്ഷ എംപിമാർ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിലിരുന്ന് തന്തൂരി ചിക്കൻ കഴിച്ച സംഭവം വിവാദമാകുന്നു. പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുന്ന എംപിമാരാണ് ബുധനാഴ്ച്ച രാത്രിയിൽ ഗാന്ധി പ്രതിമക്ക് മുന്നിലിരുന്ന് വിഭവസമൃദ്ധമായ അത്താഴം കഴിച്ചത്.
പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരാണ് ഗാന്ധിപ്രതിമയ്ക്കു മുന്നിൽ രാപകൽ പ്രതിഷേധം നടത്തുന്നത്. എംപിമാർക്കുള്ള ഭക്ഷണം ഓരോ ദിവസവും ഓരോ പാർട്ടിക്കാരാണ് നൽകുന്നത്. ബുധനാഴ്ചത്തെ അത്താഴം തൃണമൂൽ കോൺഗ്രസ് ആണ് നൽകിയത്. മെനുവിൽ റോട്ടിയും ദാലും പനീറും ചിക്കൻ തന്തൂരിയുമാണ് ഉണ്ടായിരുന്നത്.
ഇതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തി. ‘ഗാന്ധിപ്രതിമയ്ക്കു മുന്നിൽ സമരം ചെയ്യുന്ന ചില എംപിമാർ തന്തൂരി ചിക്കൻ കഴിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃഗങ്ങളെ കൊല്ലുന്നതിനോടുള്ള ഗാന്ധിജിയുടെ എതിർപ്പ് എല്ലാവർക്കും അറിയാവുന്നതാണ്. ഇതൊരു പ്രതിഷേധമാണോ അതോ പിക്നിക് ആണോ എന്നാണ് പലരും ചോദിക്കുന്നത്’ – പൂനാവാല പറഞ്ഞു.
Post Your Comments