Latest NewsKerala

ഊരിവെച്ച വളയും മോതിരവും കാണാതായി; വീട്ടമ്മയുടെ സ്വര്‍ണം അടിച്ചുമാറ്റി മുങ്ങിയത് മകനെന്ന് തെളിഞ്ഞത് ഇങ്ങനെ

കോട്ടയം : കുളിക്കാൻ പോകുന്നതിന് മുമ്പ് ഊരിവെച്ച വളയും മോതിരവും കാണാതായതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് വീട്ടമ്മ 21 വയസുകാരനായ മകൻ ആല്‍ബിനാണ്. കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി കോട്ടയം അയർക്കുന്നത്താണ് സംഭവം നടന്നത്.

ജോലി കഴിഞ്ഞെത്തിയ മാതാവ് വളയും മോതിരവും ഊരി വച്ചശേഷം കുളിക്കാൻ പോയി. പിന്നീടാണ് ആഭരണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. വീടിന്റെ മുന്‍ വരാന്തയില്‍ ഇതേ സമയം മകന്‍ ഇരിപ്പുണ്ടായിരുന്നു.പിറ്റേ ദിവസം ചെന്നൈയിലേക്കു പഠിക്കാന്‍ പോയെന്ന് വീട്ടുകാര്‍ പറഞ്ഞ മകന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പോലീസ് രഹസ്യാന്വേഷണം നടത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തും തുടര്‍ന്ന് എറണാകുളത്തും ഇയാളുടെ ഫോണ്‍ കോള്‍ കണ്ടെത്തി.തുടര്‍ന്നു സൈബര്‍ സെല്‍ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഒരു വള വിറ്റ് 50000 രൂപ ഇയാള്‍ കൈക്കലാക്കിയിരുന്നു. വീട്ടുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു കേസ് ഒഴിവാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button