കുലുക്കി സര്‍ബത്തിനു ശേഷം കേരളത്തില്ഡ തരംഗമായി മാറിയൊരു പാനീയമാണ് ഫുല്‍ജാര്‍ സോഡ. നോമ്പ് തുറയ്ക്ക് തയ്യാറാക്കുന്ന ഈ പാനീയം വളരെ പെട്ടെന്നു തന്നെ മലയാളികളുടെ മനസ്സു കീഴടക്കിയത്. ഒരു ചെറിയ ഗ്ലാസും അത് ഇറക്കി വയ്ക്കാനുള്ള വലിയഗ്ലാസുമാണ് ഈ സോഡയുടെ ഹൈലൈറ്റ്. വലിയ ഗ്ലാസ്സില്‍ നിറച്ചു വച്ചിരിക്കുന്ന സോഡയിലേയ്ക്ക് ചെറിയഗ്ലാസ്സില്‍ തയ്യാറാക്കി വച്ചിരിക്കുന്ന നാരങ്ങ,ഇഞ്ചി, പഞ്ചസാരപ്പാനി, മസാല തുടങ്ങിയ സാധനങ്ങളുടെ മിശ്രിതം ചേര്‍ക്കുന്നതോടെയാണ് ഫുല്‍ജാറിന്റെ യഥാര്‍ത്ഥ രുചി നുരഞ്ഞു പൊങ്ങുന്നത്. വലിയ ഗ്ലാസ്സിലുള്ള സോഡയിലേയ്ക്ക് ചെറിയ ഗ്ലാസ്സിലുള്ള മിശ്രിതം മുഴുവനോടെ ഇറക്കി വച്ചാണ് ഇത് തയ്യാറാക്കുന്നത്.
ചെറിയ ഗ്ലാസില്‍ തയാറാക്കിയ രുചി മിശ്രിതം വലിയഗ്ലാസിലേക്ക് ചേര്‍ക്കുമ്പോള്‍ പതഞ്ഞുപൊങ്ങിവരുന്ന അപ്പോള്‍ തന്നെ അകത്താക്കിയാലേ ഫുല്‍ജാറിന്റെ യാഥാര്‍ത്ഥ രുചി കിട്ടുകയുള്ളൂ. എന്നാല്‍ കടകളില്‍ 15 രൂപ മുതല്‍ 30 രൂപ വകിട്ടുന്ന ഫുല്‍ജാര്‍ സോഡ ഞൊടിയിടയില്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാനാകും.
ചേരുവകള്‍:
ചെറുനാരങ്ങ -1
ഇഞ്ചി
കാന്താരി മുളക്
ഉപ്പ്
കസ്‌കസ്
പുതിനയില
പഞ്ചസാരപ്പാനി
സോഡ
തയ്യാറാക്കുന്ന വിധം:
ചെറിയ ഗ്ലാസില്‍ രണ്ട് കഷണം നാരങ്ങ പിഴിഞ്ഞ ശേഷം. ഇഞ്ചി, കാന്താരി മുളക് എന്നില ചതച്ച് ചേര്‍ക്കുക. കുറച്ച് ഉപ്പ് ചേര്‍ത്ത ശേഷം കസ്‌കസ് ചേര്‍ക്കുക. അതിലേക്ക് പഞ്ചസാരപ്പാനി ഒഴിക്കുക. പിന്നീട് ഈ ചെറിയ ഗ്ലാസ് മുക്കാല്‍ ഭാഗത്തോളം സോഡ ഒഴിച്ച ഗ്ലാസിലേക്ക് താഴ്ത്തുക. ഫുല്‍ജാര്‍ സോഡറെഡി. പുതിനയില രുചി ഇഷ്ടമുള്ളവര്‍ക്ക് അതും അരച്ചു ചേര്‍ക്കാം.
Post Your Comments