ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധര്‍ണ. ജഗദീഷ് ടൈലറടക്കമള്ളവരുടെ നേതൃത്ത്വത്തിലാണ് രാഹുലിന്റെ വസതിക്കുമുന്നില്‍ പ്രവര്‍ത്തകര്‍ ധര്‍ണ ആരംഭിച്ചിരിക്കുന്നത്.ഷീലാ ദീക്ഷിത് അടക്കമുള്ള നേതാക്കളും രാഹുലിന്റെ രാജിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. രാഹുല്‍ രാജിവെക്കാന്‍ ഒരുക്കമാണ്. എന്നാല്‍ അതിന്റെ ആവശ്യമില്ല.
ഇന്ദിരാഗാന്ധിയുടെ കാലത്തും പാര്‍ട്ടിക്കു തിരിച്ചടിയുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ പോരാടുക എന്നതു തന്നെയാണ് ഇപ്പോള്‍ പ്രധാനമെന്നുമായിരുന്നു ഷീലാ ദീക്ഷിതിന്റെ പ്രസ്താവന. അതെ സമയം രാഹുലിന്റേതു തോൽവിയിൽ നിന്നുള്ള ജാള്യത മറയ്ക്കാനുള്ള നാടകമാണെന്നാണ് ബിജെപിയുടെ ആരോപണം. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അതിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയെ കൂട്ടുപിടിച്ചുപോലും തന്റെ പെരുംനുണയ്ക്ക് ബലമേകാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി.
രാഹുലിന്റെ അതേവഴിയില്‍ തന്നെയാണ് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരും ചില മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും. അത്രമാത്രം അവരുടെ പ്രതീക്ഷകള്‍ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. അസം, ഝാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരാണ് രാജി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. രാജ്യത്ത് ആകമാനം തകര്‍ന്ന സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും രാജിയേപ്പറ്റി ചിന്തിച്ചു തുടങ്ങിയെന്നാണ് റിപോർട്ടുകൾ.
Post Your Comments