ലണ്ടന്‍ : ഇംഗ്ലണ്ടും ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ലോകകപ്പിലെ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകൾ. എന്നാൽ പാകിസ്ഥാന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നവരും ഒരുപാടുണ്ട്. രണ്ടാം ലോകകപ്പുയര്‍ത്തുമോ പാക്കിസ്ഥാന്‍ എന്ന ചർച്ചകളും സജീവമാകുന്നതിനിടെയാണ് പാക്കിസ്ഥാന്‍ ലോകകപ്പുയര്‍ത്തുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി പാക് ഇതിഹാസം വഖാര്‍ യൂനിസിന് രംഗത്ത് വരുന്നത്.
പാക്കിസ്ഥാന്‍ ലോകകപ്പ് നേടിയിട്ട് ഇപ്പോൾ 27 വര്‍ഷങ്ങളായി. വീണ്ടും ലോകകപ്പ് പാക്കിസ്ഥാനില്‍ ഈ തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ വഖാര്‍ യൂനിസ് പറഞ്ഞു. പലരും തങ്ങളുടെ സാധ്യതകളെ ശരിക്ക് മനസിലാക്കുന്നില്ല. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായാൽ കപ്പ് പാകിസ്ഥാനുള്ളതാണ്. തങ്ങൾക്കും അനായാസം മൂന്നൂറിലധികം സ്‌കോര്‍ ചെയ്യാമെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തെളിയിച്ചതാണെന്നും മുന്‍ താരം പറഞ്ഞു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ 300ലധികം സ്‌കോര്‍ ചെയ്തിട്ടും അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ 0-4ന് പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. ഇംഗ്ലണ്ടില്‍ 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീം കൂടിയാണ് പാകിസ്ഥാൻ
Post Your Comments