കുവൈറ്റ് സിറ്റി : മറ്റൊരു ഗള്‍ഫ് രാഷ്ട്രത്തിനും അവകാശപ്പെടാനാകാത്ത നേട്ടവുമായി കുവൈറ്റ്. രാജ്യത്ത് 5G നെറ്റ് വര്‍ക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കുവൈറ്റ്. ജൂണ്‍ മധ്യത്തോടെ 5G സേവനങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങും. ടെലി-കമ്യൂണിക്കേഷന്‍ രംഗത്ത് രാജ്യം മുന്നോട്ടുവെക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി ജാബിര്‍ മുബാറക് അല്‍ സബാഹ് പറഞ്ഞു.
5G നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പാക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് കുവൈറ്റെന്നു പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ മുബാറക് അല്‍ സബാഹ് അഭിപ്രായപ്പെട്ടു. ടെലികമ്യൂണിക്കേഷന്‍ – ഇന്റര്‍നെറ്റ് മേഖലയിലെ വികസന പദ്ധതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് കുവൈത്ത് മുന്നോട്ടുവെക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നും മാറുന്ന കാലത്തിനൊപ്പം സംവിധാനങ്ങള്‍ നവീകരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments