തിരുവനന്തപുരം : അനുരഞ്ചന ചര്‍ച്ചകള്‍ ഫലം കണ്ടില്ല . കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്കുതന്നെ . പാര്‍ട്ടിയിലെ പദവികള്‍ പിടിച്ചെടുക്കാന്‍ തലസ്ഥാനത്ത് ക്യാംപ് ചെയ്താണ് ജോസ്.കെ.മാണി, ജോസഫ് വിഭാഗങ്ങളുടെ കരുനീക്കങ്ങള്‍. ചെയര്‍മാനെയും, നിയമസഭ കക്ഷിനേതാവിനെയും തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ.മാണി വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് കത്തു നല്‍കി. 435 അംഗങ്ങളുണ്ട് സംസ്ഥാന കമ്മറ്റിയില്‍. ഇതില്‍ ഭൂരിപക്ഷം അംഗങ്ങളുടെ ഒപ്പ് ശേഖരിച്ച് പിന്തുണ ഉറപ്പാക്കിയായിരുന്നു മാണി ക്യാംപിന്റെ നീക്കം.
എന്നാല്‍ സംസ്ഥാന കമ്മിറ്റി ഒഴിവാക്കുകയാണു ജോസഫ് വിഭാഗത്തിന്റെ തന്ത്രം.അടുത്തയാഴ്ച കൊച്ചിയില്‍ പാര്‍ലമെന്ററി പാര്‍ട്ടി, ഉന്നതാധികാര സമിതി യോഗങ്ങള്‍ ചേരാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിനു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം നല്‍കി മാണി വിഭാഗം എംഎല്‍എമാരെയും പാര്‍ട്ടി പദവി വാഗ്ദാനം ചെയ്ത് ഉന്നതാധികാര സമിതി അംഗങ്ങളെയും കൂടെ നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ കരുനീക്കം.
Post Your Comments