കൊല്ലം: രാഷ്ട്രീയത്തിലൂടെ ജനമനസ്സ് കീഴടക്കിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലൂടെ ജനങ്ങളെ കയ്യിലെടുക്കാനെത്തുന്നു. കാസര്‍കോട്ടു നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ് മോഹന്‍ ഉണ്ണിത്താനാണ് വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത്. . ഇത് വരെ വലുതും ചെറുതുമായ വേഷങ്ങളില്‍ ഇരുപത് സിനിമയില്‍ അഭിനയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വലിയൊരു ഇടവേളക്ക് ശേഷമാണ് വീണ്ടും അഭിനയ ലോകത്തെത്തുന്നത്.
പുതിയ സിനിമയില്‍ അവസരം കിട്ടിയ കാര്യം രാജ് മോഹന്‍ ഉണ്ണിത്താന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
മുഖ്യമന്ത്രി ഒന്നുമല്ലെങ്കിലും ഇത്തവണ വെള്ളിത്തിരയിലെത്തുന്നത് പ്രധാനപ്പെട്ട വേഷത്തിലാകുമെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. സിംഹം എന്ന് പേരിട്ട സിനിമയില്‍ മോശമല്ലാത്ത ഒരു വേഷമാണെന്നും ഉണ്ണിത്താന്‍ പറയുന്നു. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന സിനിമ ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.
Post Your Comments