ജോർജിയ: പേശികളുടെ ബലം കുറയുന്നതിനെ തുടർന്ന് പരസഹായമില്ലാതെ നടക്കാൻ സാധിക്കാതെ വരുന്ന ഹിപ്റ്റോണിയ എന്ന രോഗം ബാധിച്ച രണ്ട് വയസുകാരനാണു ലോഗന്. ഈ കുഞ്ഞിന് വേണ്ടി മാതാപിതാക്കളോട് ഡോക്ടർമാർ നിർദ്ദേശിച്ചത് മകന് ഒരു വീൽ ചെയർ വാങ്ങി നൽകാൻ ആണ്. നാല് ചക്രങ്ങള്‍ ഘടിപ്പിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗേറ്റ് ട്രെയിനര്‍ തരത്തിലുള്ള വീൽ ചെയർ ആണ് ഡോക്ടര്‍മാര്‍ ലോഗന്‍റെ കുടുംബത്തോട് നിര്‍ദ്ദേശിച്ചത്.
എന്നാൽ അത്തരത്തിൽ ഒന്ന് വാങ്ങുവാനുള്ള സാമ്പത്തിക ശേഷി ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല. പക്ഷെ അത് കൊണ്ട് തളരുവാൻ അവർ ഒരുക്കമായിരുന്നില്ല. ലോഗൻ എങ്ങനെയെങ്കിലും നടന്നു കാണണമെന്നുള്ള ആഗ്രഹം എന്ത് കൊണ്ട് മകന് വേണ്ടി ഒരു വാക്കർ സ്വന്തമായി നിർമിച്ചുകൂടാ എന്ന ചിന്തയിലേക്ക് അവരെ നയിച്ചു. വൈകാതെ അതിനായുള്ള ശ്രമവും അവർ ആരംഭിച്ചു.
വീട്ടുസാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ആവശ്യമായ സാധനങ്ങള്‍ വാങ്ങി. യൂട്യൂബ് നോക്കി വാക്കര്‍ നിര്‍മിക്കാന്‍ ആരംഭിച്ചു.കുറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ അവര്‍ ലോഗനായി ഒരു കുഞ്ഞു വോക്കര്‍ നിര്‍മിച്ചു. വോക്കറിന്‍റെ സഹായത്തോടെ നടക്കുന്ന ലോഗന്‍റെ ചിത്രങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോളാണ് സംഭവം പുറം ലോകം അറിയുന്നത്. ചിത്രമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രക്ഷിതാക്കളെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
Post Your Comments