ജോര്‍ജിയ : മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന ഈ മത്സ്യത്തെ കിട്ടിയയുടനെ തന്നെ കൊന്നു കളയണമെന്ന് അധികൃതരുടെ നിര്‍ദേശം. നോര്‍തേണ്‍ സ്നേക്ക്ഹെഡ് എന്ന മത്സ്യയിനത്തെയാണ് കൊന്നുകളയണമെന്ന് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ജോര്‍ജിയയിലെ നാച്വറല്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. വെള്ളത്തില്‍ മാത്രമല്ല ദിവസങ്ങളോളം കരയിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നതാണ് ഈ മത്സ്യത്തിന്റെ പ്രത്യേകത. മത്സ്യമാണ് നോര്‍തേണ്‍ സ്നേക്ക്ഹെഡ്ജലാശയങ്ങളിലെ മറ്റ് ജീവികളുടെ നിലനില്‍പിന് ഭീഷണിയാവുമെന്നുള്ളതിനാലാണ് വരാല്‍ വര്‍ഗത്തില്‍പ്പെട്ട സ്നേക്ക്ഹെഡിനെ വകവരുത്താനുള്ള ഉത്തരവിന് പിന്നില്‍. നിലവിലെ ഭക്ഷ്യശൃംഗലയും ആവാസവ്യവസ്ഥയും നശിക്കാന്‍ സ്നേക്ക് ഹെഡിന്റെ സാന്നിധ്യം കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ജോര്‍ജിയയിലെ ഗ്വിന്നറ്റ് കൗണ്ടിയിലാണ് സ്നേക്ക്ഹെഡിനെ കണ്ടെത്തിയത്. പാമ്പിന്റെ തലയുടെ ആകൃതിയുള്ള തലയായതിനാലാണ് ഈ മീനിന് സ്നേക്ക്ഹെഡ് എന്ന പേര് ലഭിച്ചത്. മൂന്നടിയിലേറെ നീളം വെയ്ക്കുന്ന സ്നേക്ക് ഹെഡിന് നാല് ദിവസം വെള്ളത്തിലല്ലാതെ ജീവിക്കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സാധിക്കും. സ്നേക്ക് ഹെഡിനെ കണ്ടാല്‍ തിരിച്ചറിയാനുള്ള നിര്‍ദേശങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.
Post Your Comments